തൊടുപുഴ: കസ്റ്റഡിയിലരിക്കെ സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രാജ്കുമാറിനെ പരിശോധിച്ച ഡോക്ടര്‍. തീരെ അവവശനായിട്ടാണ് രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടു വന്നതെന്നും അയാള്‍ക്കു നടക്കാന്‍ കഴിയാത്തതിനാല്‍ ആംബുലന്‍സില്‍ എത്തിയാണ് പരിശോധന നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു.
ജൂണ്‍ 18ന് രാവിലെ അരയ്ക്കു താഴെ വേദനയുമായിട്ടാണ് രാജ്കുമാറിനെ പീരുമേട് സബ്ജയിലില്‍ നിന്നും താലൂക്കാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിശോധിച്ച ശേഷം ഉടന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു.
‘രോഗി വന്നത് ആംബുലന്‍സില്‍ ആണ്. ഞാന്‍ ആംബുലന്‍സില്‍ പോയി പേഷ്യന്റിനെ കണ്ടു. അദ്ദേഹത്തിനോട് എന്താണെന്നു ചോദിച്ചു. കാലു വേദനയാണെന്നു മറുപടി പറഞ്ഞു. വേദന എങ്ങനെ വന്നു എന്ന് പറഞ്ഞുമില്ല. ഇടുപ്പിന്റെ താഴെ നിന്ന് അറ്റം വരെ വേദന. കാലിന് നീരുണ്ടായിരുന്നു. മരുന്ന് കൊടുത്തു. ഇന്‍ജക്ഷന്‍ എടുപ്പിച്ചു. അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ റഫര്‍ ചെയ്തു’ -ഡോക്ടര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തില്‍ കാണിക്കണമെന്ന് ഡോക്ടര്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നിട്ടും അവശനായ രാജ്കുമാറിനെ അധികൃതര്‍ ജയിലിലേക്കു തന്നെ തിരികെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ രാജ് കുമാറിനെ ഓര്‍ത്തോ വിഭാഗത്തില്‍ കാണിച്ചതിനോ സൂപ്രണ്ട് പറഞ്ഞ തീയതികളില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചതിനോ രേഖകളുമില്ല. കൂടാതെ മരുന്ന് കഴിച്ചു കുറവില്ലെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനാണ് താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞെതെന്നായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്.
Post Your Comments