തിരുവനന്തപുരം: ബ്രിട്ടീഷ് രീതി പിന്തുടരുന്ന പോലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുമെന്നും മന്ത്രി വ്യക്തമാക്കി. നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണ കാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മര്‍ദനമുറ മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.
Post Your Comments