തിരുവനന്തപുരം: പാമ്പുപിടിത്തം നിർത്തില്ലെന്ന് വാവ സുരേഷ്. സമൂഹമാധ്യമങ്ങളിലടക്കം സുരേഷിനെ വിമര്‍ശിച്ച് ഒരു സംഘം എത്തിയിരുന്നു. ഇതോടെയാണ് പാമ്പുപിടിത്തം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. എന്നാൽ ആയിരക്കണക്കിന് ആളുകള്‍ ഒപ്പം നില്‍ക്കുകയും സേവന രൂപത്തില്‍ ചെയ്യുന്ന ജോലി അവസാനിപ്പിക്കരുതെന്ന് അപേക്ഷിച്ചതോടെ വാവ സുരേഷ് നിലപാട് മാറ്റുകയായിരുന്നു.
അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, പാമ്പിന്‍വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവ് പ്രചാരണം വ്യാപകമായതോടെയാണ് വാവ സുരേഷ് പാമ്പുപിടിത്തം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
Post Your Comments