ഡൽഹി : പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്‍റെ പേര്. പദ്ധതിയിപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
റെസലൂഷൻ കൂടിയ ഒപ്റ്റിക്കല്‍ വീഡിയോ ക്യാമറയുടെയും അൾട്രാസോണിക് തരംഗങ്ങൾ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാവും ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. ടെറെയ്ൻ ഇമേജിങ് ഫോർ ഡ്രൈവേഴ്‌സ് ഇൻഫ്രാറെഡ്, എൻഹാൻസ്ഡ്, ഒപ്റ്റിക്കൽ ആൻഡ് റഡാർ അസിസ്റ്റഡ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പൂര്‍ണരൂപം.
റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗമാണ് ത്രിനേത്ര വികസിപ്പിക്കുന്നത്. ഏത് കാലാവസ്ഥയിലും ഇത് പ്രവർത്തിക്കും. ഇത് കൂടാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലേക്ക് 4500 വനിതാ കോൺസ്റ്റബിൾമാരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments