പല്ലിനു വേദന അല്ലെങ്കില്‍ പുളിപ്പ് അനുഭവപ്പെടുന്നതായുള്ള പരാതി പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും പതിവാണ്. പലവിധ കാരണങ്ങളാല്‍ ഈ അവസ്ഥ ഉണ്ടാകാം. പല്ലിനു സംരക്ഷണം നൽകുന്ന ഇനാമൽ ഇല്ലാതാകുന്നതാണ് പല്ലിലെ പുളിപ്പിനു കാരണമാകുന്നത്.
പല്ലിലെ പുളിപ്പ് തടയാനും നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. രാവിലെയും രാത്രിയും ബ്രഷ് ചെയ്യുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്‌താല്‍ സെൻസിറ്റിവിറ്റി ഒരു പരിധി വരെ തടയാം. നൈലോൺ നാരുകളുള്ള ബ്രഷ് ഉപയോഗിക്കണം. പല്ല് തേക്കുന്ന ശീലങ്ങളില്‍ മാറ്റം വരുത്തുക. സോഫ്റ്റ് ടൂത്ത്ബ്രഷ് അല്ല ഉപയോഗിക്കുന്നതെങ്കിലും പല്ലിന്മേല്‍ ധാരാളമിട്ട് ഉരയ്ക്കുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ഹാര്‍ഡ് ബ്രഷിംഗ് ഇനാമലിനെ ഇളക്കി കളയും, ഇത് സെന്‍സിറ്റിവിറ്റിയെ വര്‍ദ്ധിപ്പിക്കും.
പല്ലിന്റെ പുറംഭാഗത്തും വേരുകളിലും കടന്ന് ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഡീസെൻസിറ്റൈസിങ് ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കണം. ഇനാമലിന് കേട് വരുത്തുന്ന സോഡ, കോഫി, ചായ, ജ്യൂസുകൾ, വൈൻ എന്നിവ അമിതമാകാതെ ശ്രദ്ധിക്കണം.
പാൽ, ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും പല്ലിന് കരുത്ത് നല്‍കും. പല്ലിന് എന്തെങ്കിലും കേടു പാടുകളോ വേദനകളോ തോന്നിയാല്‍ ഉടന്‍ ദന്തവിദഗ്ധന്റെ സഹായം തേടണം. പല്ലിന്റെ ആരോഗ്യത്തെ നിസാരമായി കാണരുത്.
Post Your Comments