Latest NewsInternational

ലോകത്ത് വർധിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി ദലൈ ലാമ

ടിബറ്റ്: “കുറച്ചു പേരൊക്കെ വരുന്നത് സമ്മതിക്കാം. എന്നാൽ യൂറോപ്പ് മുഴുവൻ ആഫ്രിക്കകാരെക്കൊണ്ടും മുസ്ലിങ്ങളെക്കൊണ്ടും നിറയുന്നത് അംഗീകരിക്കാനാകില്ലെന്ന്” ദലൈ ലാമ. ലോകത്ത് വർധിച്ചു കൊണ്ടിരിക്കുന്ന പലായനങ്ങളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് ബിബിസിക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ദലൈ ലാമ

അഭയാർത്ഥികളായി വന്നവർ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോയേ തീരു എന്നും അറുപത് വർഷത്തോളമായി ഇന്ത്യയിൽ അഭയാർത്ഥിയായി ജീവിക്കുന്ന ലാമ പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ലായെന്നും അത് കൂടുതൽ കുടിയേറ്റവിരുദ്ധവും വർഗീയവുമായി മാറിയെന്നുമാണ് ലാമയുടെ പുതിയ പ്രസ്താവന തെളിയിക്കുന്നത്.ജനങ്ങൾ അവരവരുടെ നാടുകളിൽ ജീവിക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

83കാരനായ ലാമ ടിബറ്റിൽ നിന്ന് 1959ൽ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയയാളാണ്. തനിക്ക് പിൻഗാമിയായി ഒരു സ്ത്രീയാണ് ലാമയായി വരുന്നതെങ്കിൽ അവൾ സുന്ദരിയായിരിക്കണമെന്ന 2015ലെ തന്റെ പ്രസ്താവന അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button