കൊച്ചി: വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവോള്‍വ്–ഇ മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
‘പരിസ്ഥിതി വരും തലമുറയ്ക്ക് കൂടി’ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനങ്ങൾക്കുള്ള ധാരണാപത്രവും ഇവോൾവ് ഇമൊബൈലിറ്റി കോൺഫറൻസിൽ വച്ച് മുഖ്യമന്ത്രി കൈമാറി.
വൈദ്യുത വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു.ഹൈബി ഈഡന്‍ എം പി അധ്യക്ഷത വഹിച്ചു. നീതി ആ യോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.
Post Your Comments