മാഞ്ചസ്റ്റർ: ലോകകപ്പില്‍ നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്‌സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഹോം ജഴ്‌സിയും നീലനിറത്തിലായതിനാലാണ് ഇംഗ്ലണ്ടിനെതിരേ മാത്രം ഇന്ത്യക്ക് ഈ ജഴ്‌സി ധരിക്കേണ്ടി വരുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിയാണ് ഇന്ത്യക്കു വേണ്ടി ജഴ്‌സി രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയാണ് ജഴ്‌സി പുറത്തിറക്കിയതായി അറിയിച്ചത്.
Presenting #TeamIndia‘s Away Jersey ?????? What do you make of this one guys? #TeamIndia #CWC19 pic.twitter.com/TXLuWhD48Q
— BCCI (@BCCI) June 28, 2019
Post Your Comments