കണ്ണൂര്‍: സിപിഎം നേതൃത്വത്തിന്റെ താക്കീതിനെ മറികടന്ന് വീണ്ടും റെഡ് ആര്‍മി. ജയരാജനെ പിന്തുണച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു പുറമെ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ് റെഡ് ആര്‍മി. ജയരാജനു വേണ്ടി പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വച്ചാണ് റെഡ് ആര്‍മിയുടെ പുതിയ ഇടപെടല്‍.
കണ്ണൂര്‍ തളിപ്പറമ്പ് മാന്ധംകുണ്ടില്‍ റെഡ് ആര്‍മി എന്ന പേരിലാണ് ബോര്‍ഡ് വച്ചത്. ബിംബവല്‍ക്കരണം വേണ്ടെന്ന സി.പി.എം. നേതൃത്വത്തിന്റെ താക്കീതും പി. ജയരാജന്റെ അഭ്യര്‍ഥനയും തള്ളിയാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു പുറമെ റെഡ് ആര്‍മിയുടെ ഫ്‌ളക്‌സ് ബോര്‍ഡ്.ഇതോടെ സിപിഎമ്മിലെ വിഭാഗീയത കൂടുതല്‍ വെളിച്ചത്തിലേയ്ക്ക് വരുകയാണ്.
Post Your Comments