
ഇടുക്കി: പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയിലിരിക്കെ പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മരിച്ച രാജ്കുമാറിന്റെ അമ്മ. പോലീസ് രാജ്കുമാരിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ കസ്തൂരി പറഞ്ഞു. തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് മര്‍ദ്ദിച്ചു. ജീപ്പിന്റെ പിന്നിലിട്ടും മകനെ പോലീസ് മര്‍ദ്ദിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. കൂടാതെ രാജ്കുമാര്‍ മരിച്ച വിവരം വളരെ വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും കസ്തൂരി ആരോപിച്ചു.
അതേസമയം രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നത് 12ന് അര്‍ദ്ധ രാത്രി 12.30ന് ആണെന്നും, ഒന്നര മണിക്കൂറോളം പോലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അമ്മ പറഞ്ഞു.
Post Your Comments