കുവൈറ്റ് സിറ്റി : പൊതു ഇടങ്ങളിലെ പുകവലിക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങി കുവൈറ്റ്. നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിൽ പരിസ്ഥിതി പൊലീസിന്റെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നീതിന്യായ മന്ത്രാലയം മന്ത്രാലയം പിആർ വിഭാഗം ഡയറക്ടർ ഹനാദി അൽ ഹുമൈദി അറിയിച്ചു.
അതോടൊപ്പം വിവിധ സഹകരണ സ്ഥാപനങ്ങളിൽ സാമൂഹിക മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അഭാവം, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കിയോസ്കുകൾ എന്നിവയുടെ പേരിൽ വ്യത്യസ്ത നിയമലംഘനങ്ങൾക്ക് 100 നോട്ടീസ് നൽകി.
Post Your Comments