ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ യോഗങ്ങളിൽ ഇനി ബിസ്ക്കറ്റിന് സ്ഥാനമില്ല. ഇനിയുള്ള യോഗങ്ങളില്‍ പുഴുങ്ങിയ കടലയോ ബദാം, ഈന്തപ്പഴം, വാല്‍നട്ട് തുടങ്ങിയ വിഭവങ്ങളായിരിക്കും ചായക്കുള്ള കടിയായി നൽകേണ്ടതെന്നും ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധൻ വ്യക്തമാക്കി. യോഗങ്ങളില്‍ വിതരണം ചെയ്യുന്നത് ആരോഗ്യപ്രദമായ ഭക്ഷണങ്ങളായിരിക്കണമെന്നും മന്ത്രാലയത്തില്‍ ഇനിമുതല്‍ ബിസ്ക്കറ്റുകള്‍ നല്‍കരുതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആരോഗ്യമന്ത്രാലയത്തില്‍ ബിസ്ക്കറ്റിന്റെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ടമെന്റ് ക്യാന്റീന് വഴിയും ബിസ്ക്കറ്റ് വില്‍ക്കില്ല.
Post Your Comments