മുംബൈ: ബാലക്കോട്ട് ആക്രമണം നടത്തുന്നതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പാക് അധീന കശ്മീരിലേക്ക് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പോലെ മറ്റൊരു മിന്നലാക്രമണം നടക്കാന്‍ പോകുന്നുവെന്നാണ് അവര്‍ തെറ്റിദ്ധരിച്ചത്.
രണ്ട് എഫ്-16 എസ് വിമാനങ്ങളെ ഇത് തടുക്കുന്നതിനായി പാക് വ്യോമസേന അയച്ചു. ഇതോടെ ഇന്ത്യൻ വ്യോമസേന പദ്ധതികളിൽ പുനരാലോചന നടത്തി. എഫ്-16 യുദ്ധവിമാനങ്ങള്‍ ബാലകോട്ട് ആക്രമണത്തെ തടഞ്ഞേക്കാമെന്നതാണ് വ്യോമസേനയെ കുഴക്കിയത്. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നുവെന്നും അവരുടെ ലക്ഷ്യമെന്തെന്നും പാക് വ്യോമസേനയ്ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല യുദ്ധവിമാനങ്ങള്‍ ആക്രമിക്കപ്പെടാനും ഇത് ഇടയാക്കും എന്നാണ് പാക് സേന ധരിച്ചത്.
അതിനുശേഷം ആറ് ജഗ്വാര്‍ ബോംബര്‍ വിമാനങ്ങൾ ലാഹോർ ലക്ഷ്യമാക്കി ഇന്ത്യയിൽ നിന്നും പറന്നുയർന്നു. അന്താരാഷ്ട്ര അതിർത്തി ലംഘിക്കരുതെന്ന കർശന നിർദേശം അതിലെ പൈലറ്റുമാർക്ക് ലഭിച്ചിരുന്നു. കാരണം ആ ബോംബർ വിമാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ആക്രമണമായിരുന്നില്ല, മറിച്ച് പാകിസ്ഥാനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുന്‍ നിശ്ചയപ്രകാരം തന്നെ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ആറ് മിറാഷ് വിമാനങ്ങള്‍ മാത്രമാണ് ബോംബാക്രമണം നടത്തിയത്. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം 260 പേരോളം ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പില്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത് . ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത്.
Post Your Comments