
ബെംഗളൂരു: അന്തർ സംസ്ഥാന ബസ് സമരത്തിന് പിന്നാലെ ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി വിമാനക്കമ്പനികൾ. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. കണ്ണൂരിലേക്ക് വെള്ളിയാഴ്ച 8000 രൂപയും ശനിയാഴ്ച 3000 രൂപയ്ക്ക് മുകളിലുമാണ് ഈടാക്കിയത്. കോഴിക്കോട്ടേക്ക് വെള്ളിയാഴ്ച 3,500 രൂപയും ശനിയാഴ്ച 4000 രൂപവരെയുമായിരുന്നു നിരക്ക്.
തിരുവനന്തപുരത്തേക്ക് യഥാക്രമം 9000 രൂപയും 5000 രൂപയുംവരെ ഈടാക്കുന്നുണ്ട്. മുൻപ് തിരുവനന്തപുരത്തേക്ക് 4000 രൂപവരെയും എറണാകുളത്തേക്ക് 3000 രൂപവരെയും കോഴിക്കോട്ടേക്ക് 3000 രൂപവരെയും കണ്ണൂരിലേക്ക് 2,500 രൂപവരെയുമായിരുന്നു ഈടാക്കിയിരുന്നത്. വാരാന്ത്യമായതിനാലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
Post Your Comments