തിരുവനന്തപുരം : തിരുവനന്തപുരം: പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അനുകൂല പാനലിന്റെ വിജയം പോലീസുകാരന്‍ ആഘോഷിച്ചത് മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനില്‍ പടക്കംപൊട്ടിച്ച്. പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ വിജയിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഒന്നു മിനുങ്ങണമെന്നു തോന്നി. സാധനം അകത്തു ചെന്നപ്പോള്‍ ലൊക്കേഷന്‍ സ്വന്തം ഓഫീസ് ആണെന്നോ, അത് മംഗലപുരം പൊലീസ് സ്റ്റേഷന്‍ ആണെന്നോ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജി.ബി. ബിജു ഓര്‍ത്തില്ല.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.പിന്നീട് കാറോടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ കസ്‌റ്റഡിയിലെടുക്കുകയും സ്വന്തം സ്‌റ്റേഷനില്‍വച്ച് അക്രമാസക്‌തനാകുകയും ചെയ്‌തു.തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെയാണ് സസ്പെന്റ് ചെയ്തത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു വിവാദമായതോടെ ബിജുവിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു.
മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി ബി അശോക് കുമാറാണ് ബിജുവിനെ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബിജു മദ്യപിച്ച് വാഹനമോടിച്ചതും ,അപകടമുണ്ടാക്കിയതും . തുടർന്ന് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തി .പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുകയാണെന്ന് പറഞ്ഞ് സ്റ്റേഷനുള്ളിൽ പടക്കം പൊട്ടിക്കാനൊരുങ്ങി . സിഐ വിലക്കിയിട്ടും സ്റ്റേഷനുള്ളിൽ പടക്കം പൊട്ടിച്ചു . ഇതിനു ശേഷം മദ്യലഹരിയിൽ ,ബഹളമുണ്ടാക്കുകയും, കിടന്നുരുളുകയും ചെയ്തു .
സ്റ്റേഷനില്‍വച്ച് പോലീസുകാരുടെ കൈ തട്ടിമാറ്റി ഇയാള്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചു. തടഞ്ഞ പോലീസുകാരെ അസഭ്യം പറഞ്ഞശേഷം സ്‌റ്റേഷനുള്ളിലെ തറയില്‍ കിടന്നുരുണ്ടു. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. തുടര്‍ന്ന് മദ്യപിച്ചു വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പോലീസ് സ്‌റ്റേഷനില്‍ പടക്കം പൊട്ടിച്ചതിനും ബിജുവിനെതിരേ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. വൈദ്യപരിശോധനയ്‌ക്കു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments