തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ച് ഫിറ്റായി സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. തിരുവ തിരുവനന്തപുരം റൂറല്‍ എ.ആര്‍.ക്യാമ്പിലെ സി.പി.ഒ ശ്രീനിവാസന്‍(45) ആണ് മദ്യലഹരിയില്‍ ജോലിക്കെത്തിയത്.
റോഡിലും സ്‌റ്റേഷനിലും അക്രമം നടത്തിയ ഇയാളെ ജീപ്പിന്റെ മുന്‍സീറ്റില്‍ വിലങ്ങിട്ട് പൂട്ടിയാണ് സ്ഥലത്ത് നിന്നും മാറ്റിയത്. സഹപ്രവര്‍ത്തകരെ ഉപദ്രവിച്ച ശ്രീനിവാസന്‍ പോലീസ് ജീപ്പിനും തകരാറുണ്ടാക്കി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ പോലീസ് ജീപ്പിന്റെ സീറ്റും ഇയാള്‍ തകര്‍ത്തു. ട്രാഫിക് എസ്.ഐയേയും ആക്രമിച്ച ഇയാള്‍ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴും അക്രമം തുടര്‍ന്നു.
സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ നിര്‍മ്മിച്ച ഗോഡൗണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് സംഭവം. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് റൂറല്‍ എ.ആര്‍ ക്യാംപില്‍നിന്ന് ഉച്ചയോടെ എത്തിയ സംഘത്തില്‍ അംഗമായിരുന്നു ശ്രീനിവാസന്‍. മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. ഈ സമയം യൂണിഫോം അഴിച്ച് ടീഷര്‍ട്ട് ധരിച്ച ശ്രീനിവാസന്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു.
Post Your Comments