ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ. 44 ഓവര്‍ പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 202 സ്‌കോറാണ് അഫ്ഗാന്റെ സമ്പാദ്യം. 12 പന്തില്‍ 15 റണ്‍സ് എടുത്ത ഗുല്‍ബാദിന്‍ നയീബ്, 43 പന്തില്‍ 35 റണ്‍സ് എടുത്ത റഹ്മത്ത് ഷാ, റണ്‍ ഒന്നും എടുക്കാതെ ഹഷ്മത്തുള്ള ഷാഹിദി എന്നിവരാണ് ആദ്യം പുറത്തായത്. ഗുല്‍ബാദിന്‍ നയീബിനെയും ഹഷ്മത്തുള്ള ഷാഹിദിയെയും അടുത്തടുത്ത പന്തുകളിലാണ് അഫ്ഗാന് നഷ്ടമായത്. ഷഹീന്‍ അഫ്രീദിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇന്നത്തെ വിജയം അനിവാര്യമാണ്. അഫ്ഗാനോടടക്കം രണ്ടു മത്സരങ്ങളാണ് പാകിസ്ഥാന് ബാക്കിയുള്ളത്. അതേസമയം ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും തോറ്റ അഫ്ഗാന് ഇത് മുഖം രക്ഷിക്കാനുള്ള മത്സരമാണ്.
Post Your Comments