Latest NewsIndia

ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ കൂട്ട രാജി, വ്യാഴാഴ്ച രാത്രി മുതൽ മണിക്കൂറുകള്‍ക്കുള്ളില്‍ രാജി വെച്ചത് 120 നേതാക്കള്‍

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയും നേതാക്കള്‍ ഒഴിഞ്ഞിട്ടുണ്ട്.

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സില്‍ കൂട്ട രാജി. മണിക്കൂറുകള്‍ക്കുള്ളില്‍ 120ല്‍ അധികം നേതാക്കളാണ് രാജിവെച്ചത്. വ്യാഴാഴ്ച രാത്രി മുതലാണ് കോണ്‍ഗ്രസ്സില്‍ രാജി ആരംഭിച്ചത്. എഐസിസി നിയമ വിഭാഗം മേധാവി വിവേക് തന്‍ഹയാണ് ആദ്യം പദവിയില്‍ നിന്നും രാജി വെച്ചത്.അതിനുശേഷം രാഹുലിന് പുതിയ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി എല്ലാവരും രാജിവെയ്ക്കണമെന്ന് തന്‍ഹ ആഹ്വാനം ചെയ്യുകയായിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി രാഹുല്‍ അറിയിച്ചിരുന്നു.എന്നിട്ടും മറ്റൊരു മുതിര്‍ന്ന നേതാവും രാജിസന്നദ്ധത അറിയിക്കാതിരുന്നത് കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ അദ്ദേഹം സൂചിപ്പിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ രാജി വെച്ച്‌ ഒഴിയുന്നത്. ഡല്‍ഹി, തെലങ്കാന. എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമാരും, എഐസിസി സെക്രട്ടറിമാരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. തുടര്‍ന്ന് ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടു.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയും നേതാക്കള്‍ ഒഴിഞ്ഞിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ശക്തമായ നേതൃ നിര പടുത്തുയര്‍ത്തുന്നതിന് വേണ്ടിയാണ് ഈ കൂട്ടരാജിയെന്നാണ് വിവരം. എന്നാല്‍ രാഹുലിന്റെ രാജിയെന്ന കടുംപിടിത്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മ, കമല്‍നാഥ് എന്നിവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button