എറണാകുളം : മലയാള കാർട്ടൂണിന് 100 വയസ്സ് പൂർത്തിയായി. നൂറാം വയസ് ആഘോഷത്തിൽ കുട്ടികൾക്ക് ചിരപരിചിതമായ കാർട്ടൂൺ കഥാപാത്രങ്ങളെ സ്കൂൾ ചുമരിൽ വരച്ച് സമർപ്പിക്കുകയാണ് കാർട്ടൂണിസ്റ്റുകൾ. പെഴക്കാപ്പിള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ ആയ ഹസ്സൻ കോട്ടപ്പറമ്പിലിന്റെ നേതൃത്വത്തിൽ കാർട്ടൂൺ ക്ലബ് ഓഫ് കേരളയും കാർട്ടൂണിസ്റ്റ് സുഹൃത്തുക്കളും ഒത്തു ചേർന്നാണ് ഈ കാർട്ടൂൺ ഉപഹാരം സമർപ്പിക്കുന്നത്.
കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ബോബനും മോളിയും മായാവിയും കൂട്ടൂസനും തുടങ്ങി മലയാള ആനു കാലികങ്ങളിലെ മുഴുവൻ കാർട്ടൂൺ കഥാപാത്രങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് കാർട്ടൂൺ സമർപ്പണം നടത്തിയിരിക്കുന്നത്. ജൂൺ 30 ന് സർവ്വീസിൽ നിന്ന് പിരിയുന്ന കെ.എം ഹസ്സൻ തന്റെ മാതൃവിദ്യാലയത്തിന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് സമർപ്പിക്കുന്ന ഒരു സമ്മാനമാണ് ഇത്. തൻ്റെ വിദ്യാലയത്തിലെ ക്യാൻസർ ബാധിച്ച കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്കും പ്രളയബാധിതർക്ക് ദുരിതാശ്വാസ ഫണ്ടിലേക്കും കാരിക്കേച്ചർ വരച്ചുകിട്ടിയ പണം അദ്ദേഹം നൽികിയിരുന്നു.
നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട് ഹസൻ. അദ്ധ്യാപക കലാവേദി സംസ്ഥാന അവാർഡ് ,അദ്ധ്യാപക സാംസ്കാരിക വേദി ഗുരുശ്രേഷ്ഠ അവാർഡ്, ജവഹർലാൽ നെഹ്രു നാഷണൽ സയൻസ് ലോഗോ അവാർഡ് ,2005 സംസ്ഥാന സ്കൂൾ കലോത്സവം ലോഗോ, സംസ്ഥാന അറബിക ലോത്സവം ലോഗോ, ജില്ലാ കലോത്സവം ലോഗോ 2003 മുതൽ തുടർച്ചയായി നേടിയിട്ടുണ്ട്, ശാസ്ത്രോൽസവം ലോഗോ എന്നിവയിൽ സമ്മാനം നേടിയിട്ടുണ്ട്.
Post Your Comments