അടൂർ: മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ് ഭവനത്തിൽ മണിയൻ മകൻ വിനോദിനെ(32)യാണ് കോടതി ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി സമീർ. എ ആണ് ശിക്ഷ വിധിച്ചത്.
Read Also : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
പ്രതി തുക അടയ്ക്കാത്ത പക്ഷം രണ്ട് വർഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. 2021-ൽ അടൂർ സിഐ ആയിരുന്ന ടി.ഡി. പ്രജിഷാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷൻ പതിനെട്ട് രേഖകളും പതിനെഴ് സാക്ഷികളെയും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായി.
Post Your Comments