Latest NewsKerala

കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിയ്ക്കാൻ കിന്‍ഫ്രയെ ചുമതലപ്പെടുത്തി : ഇപി ജയരാജന്‍

തിരുവനന്തപുരം: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിയ്ക്കാൻ കിന്‍ഫ്രായെ ചുമതലപ്പെടുത്തിയാതായി മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാൻ കിന്‍ഫ്രാ എംഡിയോട് ആവശ്യപ്പെട്ടു.

 നിയമസഭയില്‍ ഷാഫി പറമ്പലിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. മേഖലയെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി മാറ്റുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുളളതായും മന്ത്രി അറിയിച്ചു. തമിഴ്നാടിനോട് ചേര്‍ന്നുളള ഈ വ്യവസായ മേഖലയില്‍ നിന്ന് ചില വ്യവസായങ്ങള്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമമുണ്ട്. അനധികൃത ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുളള പ്രശ്നങ്ങളും ചിലര്‍ ഉണ്ടാക്കുന്നു. മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button