ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഡല്‍ഹി വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോതിയ രാജി വച്ചു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നതാണ് ലിലോതിയ.
പുതിയ നേതൃനിരയുണ്ടാക്കാന്‍ നിരവധി പേര്‍ സ്ഥാനമാനങ്ങള്‍ സ്വയം രാജിവെക്കുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നാക്കം പോകാതെ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ കൂട്ടരാജി. ഉത്തര്‍പ്രദേശിലെ ജില്ലാ കോണ്‍ഗ്രസ് ഘടകങ്ങള്‍ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ചില നേതാക്കന്മാരാകട്ടെ നേരെ ബിജെപിയിലേക്ക് ചേരുകയും ചെയ്തു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതാക്കളാരും തയ്യാറാവുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പരിഭവം പറഞ്ഞിരുന്നു.
Post Your Comments