തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമെന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശിക്ഷിക്കുകയാണ്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മത്സ്യബന്ധന മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments