തിരുവനന്തപുരം: പൊതുസ്ഥലത്ത് സ്ത്രീയോട് സഭ്യേതരമായരീതിയിൽ പെരുമാറിയ തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.മുതിർന്ന സിപിഎം നേതാവും ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റുമായ രാജ് കുമാർ ചായകടയിൽ ഒരു സ്ത്രീയോട് പെരുമാറുന്ന ദൃശ്യങ്ങൾ ചാനൽ പുറത്ത് വിട്ടിരുന്നു.
അന്ന് മുതൽ തന്നെ വലിയ രീതിയിൽ പാർട്ടിക്കുള്ളിൽ ചർച്ചയായ വിഷയം ആദ്യഘട്ടത്തിൽ നടപടിയേടുക്കാതെ നീക്കി വെക്കുകയായിരുന്നു. ഉടനെ നടപടിയെടുത്താൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് പാറശ്ശാല ഏരിയ കമ്മിറ്റി നടത്തിയത്. തുടർന്നാണ് ദിവസങ്ങൾക്ക് ശേഷം പാർട്ടി നേതൃത്വം നടപടി കൈക്കൊണ്ടത്.
Post Your Comments