ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിനെുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.
കെ മുരളീധരന് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കത്ത് അയക്കുകയും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കാണുകയും ചെയ്തിരുന്നു. ഇതെല്ലാം തള്ളിയാണ് കേന്ദ്ര നീക്കം.
Post Your Comments