കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുര പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന രാവിലെ 11 മണിയോടെയാണ് യുവതി പുഴയില്‍ ചാടിയത്. നാലു ണിക്കൂറോളം അഗ്‌നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ത്ഥിനിയും ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി പുഴയില്‍ ചാടിയത് മനീഷ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. മനീഷ പുഴയില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട ലോറി ഡ്രൈവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.മനീഷ കഴിഞ്ഞ വര്‍ഷം രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു.
Post Your Comments