മാഞ്ചസ്റ്റര്‍: റെക്കോര്‍ഡുകള്‍ മറികടക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഒരു ശീലമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് സ്വന്തം. ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ കോലി 131 ടെസ്റ്റുകളും 224 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും ഉള്‍പ്പെടെ 417 ഇന്നിങ്‌സുകളില്‍നിന്നാണ് റെക്കോര്‍ഡിട്ടത്. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 37 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് ഇന്ത്യന്‍ കാപ്റ്റന്‍ ചരിത്രം മാറ്റികുറിച്ചത്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 18 റണ്‍സെടുത്ത് പുറത്തായ കോലി ഓസ്‌ട്രേലിയക്കെതിരെ 82 ഉം പാക്കിസ്ഥാനെതിരെ 77 ഉം അഫ്ഗാനെതിരെ 67ഉം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. ലോകകപ്പിനിടെ ഏകദിനത്തില്‍ കോലി 11,000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ കോലി മറികടന്നതും സച്ചിനെയാണ്. 11000 റണ്‍സെടുക്കാന്‍ സച്ചിന് 276 ഇന്നിംഗ്‌സ് വേണ്ടിവന്നപ്പോള്‍ 222-ാം ഇന്നിംഗ്‌സില്‍ കോലി ഈ നേട്ടം സ്വന്തമാക്കി.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറിനേയും ബ്രയന്‍ ലാറയേയുമാണ് കോഹ്‌ലി മറികടന്നത്. ആകെ 11 പേരാണ് നിലവില്‍ 20,000 ക്ലബില്‍ അംഗങ്ങളായുള്ളത്. 453 ഇന്നിങ്‌സുകളില്‍ നിന്ന് 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ സചിനും ബ്രയന്‍ ലാറക്കും തൊട്ടുപിന്നില്‍ 468 ഇന്നിങ്‌സുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ആസ്േത്രലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണുള്ളത്. സചിനെ കൂടാതെ ദ്രാവിഡും 20,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമാണ്.
Post Your Comments