ഇന്ത്യയിൽ YZF-R3 മോഡൽ ഒരെണ്ണം പോലും വിറ്റഴിക്കാനാകാതെ യമഹ. മെയ് മാസത്തില്‍ R3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബൈക്കിന്‍റെ പരിഷ്‍കരിച്ച മോഡല്‍ യമഹ നിരത്തിലെത്തിക്കാൻ ഇരിക്കെ പുറത്തു വരുന്ന ഈ റിപോർട്ടുകൾ കമ്പനിക്ക് തിരിച്ചടിയാകുമെന്നാണ് വിവരം.
2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച YZF R3ന് ഇന്ത്യയിൽ 3.50 ലക്ഷം രൂപയാണ് വില. ഈ വില തന്നെയാകാം വിപണിയിൽ ശ്രദ്ധ നേടാത്തതിന് കാരണമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയില്‍ എത്തിയ ഈ മോഡലിന്റെ പുതിയ പതിപ്പ് ഉടൻ ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ എയറോഡൈനാമിക്ക് ഡിസൈനാണ് പുതിയ മോഡലിന് ഉള്ളതെങ്കിലും എഞ്ചിനില്‍ മാറ്റമൊന്നുമുണ്ടാകില്ല. ഇന്ത്യയിലെത്തുമ്പോള്‍ പുതുക്കിയ പതിപ്പിന് കുറഞ്ഞത് 30,000 രൂപയെങ്കിലും വില ഉയരാം. അതിനാൽ പുതുക്കിയ മോഡൽ എത്തിയാലും വിപണിയിൽ ചലനമുണ്ടാക്കാനാകുമോ എന്ന ആശങ്കയിലാണ് യമഹ.
Post Your Comments