അബുദാബി: യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനം. ജുലൈ ഒന്നു മുതലാണ് വില കുറയുന്നത്. കഴിഞ്ഞ നാല് മാസങ്ങളിൽ തുടർച്ചയായി വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയ്ക്കാൻ തീരുമാനമായത്. സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും പുതുക്കിയ വില. ജൂണില്‍ 2.53 ദിര്‍ഹമാണ് ഇതിന്റെ നിരക്ക്. സ്പെഷ്യല്‍ 95ന് നിലവിലുള്ള 2.42 ദിര്‍ഹത്തില്‍ നിന്ന് 2.18 ദിര്‍ഹമായി വില കുറയും. ഡീസല്‍ വിലയിലും ഒന്നാം തീയ്യതി മുതല്‍ കുറവുണ്ടാകും. നിലവിലുള്ള 2.56 ദിര്‍ഹത്തില്‍ നിന്ന് 2.35 ദിര്‍ഹമായാണ് ഡീസലിന്റെ വില കുറയുന്നത്.
Post Your Comments