ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടി. ഈമാസം 30ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2021 ജൂണ്‍ 30വരെ നീട്ടിയത്. കേന്ദ്ര കാബിനറ്റിന്റെ അപ്പോയിന്‍മെന്റ്സ് കമ്മിറ്റിയാണ് കാലാവധി നീട്ടിയത്. 2016 ഫെബ്രുവരി 17നാണ് അദ്ദേഹം നീതി അയോഗ് സി.ഇ.ഒ സ്ഥാനമേറ്റത്. ഇന്ത്യയുടെ നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
അതിനുമുമ്പ് അദ്ദേഹം കേന്ദ്ര വ്യവസായ നയ വികസന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, ഇന്‍ക്രെഡിബിള്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഗോഡ്സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ശ്രദ്ധേയ കാമ്പയിനുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് അമിതാഭ് കാന്താണ്. ടൂറിസം മന്ത്രാലയത്തിന്റെ ‘അതിഥി ദേവോ ഭവഃ’ കാമ്പബയിന് പിന്നിലും അദ്ദേഹത്തിന്റെ ആശയമായിരുന്നു.
Post Your Comments