ഭോപ്പാല്‍: പശുക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമം കടുപ്പിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജ്യവ്യാപകമായി അതിക്രമങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത്. ഗോ സംരക്ഷണ നിയമ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ ആക്രമിക്കുന്നവര്‍ക്കെതിരായ ശിക്ഷകളാണ് കടുപ്പിച്ചത്.
ഇത്തരം കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക്, അവര്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം 25000 മുതല്‍ 50000 വരെ പിഴ നല്‍കാനും ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കാനുമാണ് തീരുമാനം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേതാണ് തീരുമാനം. ഗോ സംരക്ഷണമെന്ന പേരില്‍ ആള്‍ക്കൂട്ട അക്രമം നടത്തിയാല്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയാണ് ഇനി ലഭിക്കുക. ഒന്നിലേറെ തവണ ഇതേ കുറ്റകൃത്യം ചെയ്താല്‍ ശിക്ഷ ഇരട്ടിയാകുമെന്നും അറിയിപ്പുണ്ട്.
Post Your Comments