Latest NewsIndia

മഴ കുറവ് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കാര്യമായി ബാധിയ്ക്കും : നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടുമെന്ന് സൂചന

മുംബൈ: രാജ്യത്ത് ഇനി വിലക്കയറ്റങ്ങളുടെ കാലമാണ്. മഴക്കുറവ് ഇന്ത്യയിലെ കാര്‍ഷികോത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ആഴ്ചയാണ് ജൂണ്‍ 26ന് കടന്നുപോയത്. 24 ശതമാനം മഴമാത്രമാണ് മണ്‍സൂണ്‍ കാലത്ത് ജൂണ്‍ 26 വരെ ലഭിച്ചത്. മഴക്കുറവ് രാജ്യത്തെ പ്രധാന വിളകളായ നെല്ല്, സോയബീന്‍, ചോളം, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പാദനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം സോയാ ബീന്‍ കൃഷി ഏറെ നടക്കുന്ന കിഴക്കന്‍ മധ്യപ്രദേശില്‍ 69 ശതമാനത്തോളമാണ് മഴ കുറഞ്ഞത്. ഇതുവരെ രാജ്യത്ത് ലഭിച്ചിട്ടുള്ള മഴയില്‍ 36 ശതമാനം കുറവ് വന്നിട്ടുണ്ട്. മണ്‍സൂണ്‍ മഴ തുടങ്ങാന്‍ ഇത്തവണ കാലതാമസം ഉണ്ടായതാണ് ഇതിന് കാരണം. ഇത്തവണ 91 കോടി ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് മണ്‍സൂണ്‍ വിളകള്‍ വിതച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം വിതച്ചതിനേക്കാള്‍ 12.5 ശതമാനത്തോളം കുറവാണ് ഇതെന്നാണ് വിവരം.

ഇത്തവണ മികച്ച മഴ ലഭിച്ചില്ലെങ്കില്‍ കൃഷിക്ക് പുറമെ ശുദ്ധജല വിതരണത്തെപ്പോലും ബാധിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും.

ഇക്കൊല്ലം ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിരിക്കുന്നത് ശരാശരിയിലും താഴെയുള്ള മഴയായിരിക്കും 2019 ല്‍ ലഭിക്കുക എന്നാണ്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി സ്വാധീനിക്കുന്നത് മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന മഴയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button