ബിര്‍മിംഗ്ഹാം:നിർണായക മത്സരത്തിൽ പാകിസ്ഥാനു ജയം. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ന്യൂസിലൻഡിനെ ആദ്യ തോൽവിയിലേക്ക് തള്ളിയിട്ടത്. ടോസ് നേടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 237 റണ്‍സ് പാക്കിസ്ഥാന്‍ മറികടന്നു. 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റൺസ് സ്വന്തമാക്കി.
A MASSIVE result for Pakistan.
They win by six wickets.#WeHaveWeWill pic.twitter.com/pmrobUwaRy
— ICC Cricket World Cup (@cricketworldcup) June 26, 2019
ബാബര്‍ അസമാണ്(127 പന്തില്‍ പുറത്താവാതെ 101) പാകിസ്താനെ വിജയത്തിലെത്തിച്ചത്. ഹാരിസ് സൊഹൈലും (68) മികച്ച പ്രകടനം കളിക്കളത്തിൽ കാഴ്ച്ച വെച്ചു. ഇമാം ഉള്‍ ഹഖ് (19), ഫഖര്‍ സമാന്‍ (9), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പുറത്തായപ്പോൾ സര്‍ഫറാസ് ഖാന്‍ (5) പുറത്താവാതെ നിന്നു. ന്യൂസിലൻഡിനായി ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Pakistan are now just one point of fourth place ? #CWC19 | #NZvPAK | #WeHaveWeWill pic.twitter.com/T9AVFjjPD5
— ICC Cricket World Cup (@cricketworldcup) June 26, 2019
ജയിംസ് നീഷാം (പുറത്താവാതെ 97), കോളിന്‍ ഡി ഗ്രാന്‍ഹോം (64) എന്നിവരാണ് ഭേദപ്പെട്ട സ്‌കോർ നേടാന്‍ ന്യൂസിലൻഡിനെ സഹായിച്ചത്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (12), വില്യംസണ്‍ (41), റോസ് ടെയ്‌ലര്‍ (3), ടോം ലാഥം (1) എന്നിവർ പുറത്തായി. നീഷാമിനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (5) പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ഈ ജയത്തോടെ സെമി സാധ്യതകൾ പാകിസ്ഥാൻ നില നിര്‍ത്തി. ഏഴു മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. അഞ്ച് ജയവും ഒരു തോൽവിയുമായി രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്.
Post Your Comments