വയനാട് : ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠന ഭാരം പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു പൊതു വിദ്യാലയം. സംസ്ഥാനത്തെ ആദ്യ സ്കൂള്‍ബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയത് തരിയോട് എസ്.എ.എല്‍.പി സ്കൂളാണ്.
ഈ സ്കൂളില്‍ പഠനം മധുരം എന്നത് വെറുംവാക്കല്ല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തു പകരുന്ന ബാഗ് രഹിത പരിഷ്കരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവെക്കുക കൂടിയായിരുന്നു തരിയോട് എസ്.എല്‍.പി സ്കൂള്‍. സ്കൂളില്‍ കഴിഞ്ഞ നാലു വര്‍ഷമായി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആയിട്ടുണ്ട്.
സ്കൂളിലും വീട്ടിലുമായി ഓരോ സെറ്റ് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും സൂക്ഷിക്കുന്ന കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു പുസ്തകം മാത്രമാണ് കയ്യില്‍ കരുതുന്നത്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള ആദിവാസി വിദ്യാര്‍ത്ഥികളാണ് തരിയോട് എസ.എ.എല്‍.പി സ്കൂളിലെ പകുതിയോളം കുട്ടികള്‍. ഭാഗിന്റെ ഭാരമില്ലാതെ കയ്യും വീശി പഠിക്കാനെത്തുന്ന ഈ കുട്ടികള്‍ക്കിന്ന് പഠനം ഒരു ഭാരമേയല്ല.
Post Your Comments