തിരുവനന്തപുരം : പോലീസുകാരോട് പ്രത്യേകിച്ച് എസ് ഐമാരോട് ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സ്ത്രീകൾ കേരളത്തിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം തുമ്പ എസ് ഐയ്‌ക്കെതിരെ പീഡനപരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു.എന്നാൽ ഇത് വ്യജമാണെന്ന് പോലീസ് കണ്ടെത്തി.
ഇതോടെ സംസ്ഥാനത്തെ പോലീസുകാർക്കെതിരെ ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്നുണ്ടെന്ന് വ്യക്തമായി. ഇത്തരത്തിൽ ചതിയിൽ പെടാതിരിക്കാൻ പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശമെത്തി. ഒരു മുന്നറിയിപ്പു പോലെയാണ് യുവതിയുടെ ചിത്രവും ഫേയ്‌സ്ബുക്ക് പ്രൊഫൈലും ഉള്‍പ്പെടുത്തിക്കൊണ്ട് സന്ദേശം എത്തിയത്.
സന്ദേശം ഇങ്ങനെ
”പ്രിയ പൊലീസ് സുഹൃത്തുക്കളേ, ഫേസ്ബുക്കില്‍ ഈ ഐ.ഡിയുള്ള (ഫേസ്ബുക്ക് ഐഡി പറയുന്നു) ഒരു ലേഡി, പൊലീസുകാരെ പ്രത്യേകിച്ച് എസ്.ഐ മാരെ പലരീതിയില്‍ പരിചയപ്പെട്ട് പ്രേമം നടിച്ചും, പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. പൊലീസാണ് അവരുടെ ഇര. നമ്മള്‍ സൂക്ഷിക്കണം…” ശബ്ദ സന്ദേശത്തില്‍ പറയുന്നു.
കൊച്ചിയിലെ പൊലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. തിരുവനന്തപും ആലപ്പുഴ എന്നിവിടങ്ങളിലെ ചില എസ്‌ഐമാര്‍ തട്ടിപ്പിന് ഇരായായിട്ടുണ്ടെന്നും തുമ്ബയിലെ എസ്‌ഐക്കെതിരേ ഉയര്‍ന്ന പീഡന പരാതി ഈ സ്ത്രീയാണ് നല്‍കിയതെന്നുമാണ് അവര്‍ പറയുന്നത്.
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ചാണ് ഇവര്‍ അടുപ്പം സ്ഥാപിക്കുന്നത്. മൊബൈല്‍ നമ്ബര്‍ വാങ്ങിക്കഴിഞ്ഞാല്‍, ഏതെങ്കിലും പൊലീസുകാരന്റെ പേരു പറഞ്ഞ്, അയാള്‍ പണം വാങ്ങിയെന്നും തിരികെ നല്‍കാത്തതിനാല്‍ കേസ് കൊടുക്കാന്‍ പോവുകയാണെന്നും ആദ്യം പറയും. ഇതിന്റെ പേരില്‍ പലതവണ ഫോണ്‍ ചെയ്ത് സൗഹൃദമുറപ്പിക്കും. പിന്നീടുള്ള ഓരോ സംഭാഷണവും റെക്കോഡ് ചെയ്യും. അതു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
Post Your Comments