KeralaLatest News

സ്വർണക്കടത്തുകേസിലെ പ്രതി പ്രകാശ് തമ്പിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതി പ്രകാശ് തമ്പിക്ക് ജാമ്യം. പ്രകാശ് തമ്പിയുടെ പക്കൽ നിന്ന് സ്വർണം പിടിച്ചെടുത്തില്ലെന്നും, പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമുളള പ്രതിഭാഗം വാദം അംഗീകരിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രകാശ് തമ്പിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാജ്യം വിടരുതെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഡിആര്‍ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണ് പ്രകാശ് തമ്പിയെന്ന് വെളിപ്പെടുത്തുന്നു. ആറ് തവണയായി അറുപത് കിലോ സ്വര്‍ണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button