Latest NewsKerala

വ്യാഴാഴ്ച സ്വകാര്യബസ് പണിമുടക്ക്

പരപ്പനങ്ങാടി: വ്യാഴാഴ്ച സ്വകാര്യബസ് പണിമുടക്ക് . തിരൂരിലാണ് നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും.

ആയിരകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും വന്നു പോവുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്, പിടിച്ചുപറി കേസുകള്‍ക്ക് പൊലിസിനു സഹായമാവേണ്ട സിസിടിവി പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. നിരവധി തവണ പ്രശ്‌ന പരിഹാരത്തിനായി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്ന് തൊഴിലാളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button