ന്യൂഡല്‍ഹി: ചന്ദ്രബാബു നായിഡുവിനു കനത്ത പ്രഹരമേല്‍പ്പിച്ച് തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി)യുടെ വക്താവും ബിജെപിയില്‍ ചേര്‍ന്നു. ടിഡിപി മുതിര്‍ന്ന നേതാവും വക്തവുമായ ലങ്ക ദിനകറാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ടിഡിപിയുടെ നാലു രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയില്‍ ടിഡിപിക്ക് ആറ് എംപിമാരുള്ളതില്‍ നാലു പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ ടിഡിപി നേതാവ് അംബിക കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് പാർട്ടി വക്താവും ടിഡിപി വിട്ടത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ദിനകറിന്റെ പാര്‍ട്ടി പ്രവേശനം.വൈ.എസ് ചൗധരി, സി.എം. രമേഷ്, ഗരികപോട്ടി മോഹന്‍ റാവു, ടി.ജി. വെങ്കിടേഷ് എന്നിവരാണു ടിഡിപി വിട്ടത്. നാലു പേര്‍കൂടി എത്തിയതോടെ രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗബലം 106 ആയി.
Post Your Comments