KeralaLatest News

ഭാര്യയുമായി പിണങ്ങി, മരിക്കാനായി റയില്‍പാളത്തില്‍ കിടന്ന് യുവാവിന്റെ സെല്‍ഫി ; ഒടുവില്‍ സംഭവിച്ചത്

ചങ്ങനാശേരി : ഭാര്യയുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.  ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താന്‍ മരിക്കാന്‍ പോകുന്നു എന്നറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സന്ദേശം ലഭിച്ചതോടെ സുഹൃത്തുക്കള്‍ യുവാവിനായി പല വഴിക്ക് അന്വേഷണം ആരംഭിച്ചു. ഏത് റെയില്‍പാളമാണെന്ന് സംശയിച്ചു നില്‍ക്കുമ്പോഴാണ് റെയില്‍വേ പാളത്തിനു സമീപമുള്ള മൈല്‍ക്കുറ്റിയുടെ നമ്പര്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈല്‍ക്കുറ്റി കണ്ടെത്താനായി ശ്രമം. ഇതിനിടയില്‍ കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാള്‍ക്കും സുഹൃത്തിന്റെ ഫോണില്‍ നിന്നു സെല്‍ഫി സന്ദേശം ഫോര്‍വേഡ് ചെയ്തു കിട്ടിയിരുന്നു.

തിരുവല്ലയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈല്‍ക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാന്‍ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നല്‍കി. ഫോട്ടോയില്‍ കണ്ട മൈല്‍ക്കുറ്റിയുടെ സമീപം ട്രെയിന്‍ എത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് പാളത്തിന്റെ നടുവില്‍ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി. പാളത്തില്‍ നിന്നും സുഹൃത്തുക്കള്‍ ചേര്‍ന്ന് വലിച്ചുമാറ്റിയാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button