ജിദ്ദ: സൗദിയിൽ സ്ഥിര താമസത്തന് പ്രീമിയം ഇഖാമ എടുത്തവർക്ക് അത് റദ്ദ് ചെയ്തതിന് ശേഷം 60 ദിവസം വരെ രാജ്യത്ത് തങ്ങാമെന്ന് പ്രീമിയം ഇഖാമ സെന്റർ. കാൻസൽ ചെയ്ത തിയതി മുതൽ പരമാവധി 180 ദിവസം വരെ നീട്ടി നൽകാനും ഇനി കഴിയും. പ്രീമിയം ഇഖാമ നിബന്ധനകൾ അനുസരിച്ച് ഒരു വിധ നികുതിയോ മറ്റു ഫീസുകളോ ലെവിയോ ഉണ്ടാകില്ല. അതേസമയം സർക്കാർ സ്കൂളുകളിലോ സർവ്വകലാശാലകളിലോ പ്രീമിയം ഇഖാമ നേടിയ കുട്ടികൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കില്ല. മറ്റു ജിസിസി രാഷ്ട്രങ്ങളിലേയ്ക്ക് സ്വദേശികളിൽ നിന്ന് വ്യത്യസ്തമായി വിസരഹിത പ്രവേശനവും സാധ്യമാകില്ല. രാജ്യത്ത് സ്പോൺസറിനു കീഴിൽ തൊഴിലെടുക്കുന്നവർ തൊഴിലുടമയുടെ സ്വഭാവ സർടിഫിക്കറ്റ് സമർപ്പിച്ചിരിക്കണം.
Post Your Comments