Latest NewsKeralaIndiaSaudi ArabiaNewsInternationalGulf

പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി സൗദി അറേബ്യ

റിയാദ്​: നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. പ്രവാസികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന വിസകളുടെയും കാലാവധി സ്വമേധയാ ആഗസ്റ്റ് 31 വരെ പുതുക്കുന്നതായി സൗദി പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി.

പുതിയ നടപടി സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളത് കാരണം കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button