Latest NewsSaudi ArabiaNewsGulf

ഇക്കാമ കാലാവധി കഴിഞ്ഞും, ഹുറൂബിൽ ആയും നിയമക്കുരുക്കിൽപ്പെട്ട ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

ദമ്മാം•സ്പോൺസർ ഇക്കാമ പുതുക്കാത്തത് മൂലവും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോർട്ട് ചെയ്തത്) മൂലവും, നാട്ടിൽ പോകാനാകാതെ നിയമകുരുക്കിൽപ്പെട്ടു കിടക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക്, ഇപ്പോൾ ലേബർ കോടതി വഴി എക്സിറ്റ് അടിച്ചു പെട്ടെന്ന് നാട്ടിൽ പോകാൻ അവസരം ഉണ്ടെന്നും, ഈ അവസരം അത്തരം പ്രവാസികൾ എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്തണമെന്നും നവയുഗം നിയമസഹായവേദി അറിയിച്ചു.

ഇക്കാമ കാലാവധി കഴിഞ്ഞവരും, ഹുറൂബ് ആയവരും, അവരുടെ ഇക്കാമ എടുത്ത അതാത് ഏരിയയിലെ ലേബർ കോടതിയുമായാണ് ബന്ധപ്പെടേണ്ടത്. അതാത് ലേബർ കോടതിയിൽ ചെല്ലുമ്പോൾ ഇന്ത്യൻ എംബസ്സി വോളന്റീർമാർ സഹായത്തിന് ഉണ്ടാകും. അവരുമായി ബന്ധപ്പെട്ട് നിർദിഷ്ട ഫോമുകൾ പൂരിപ്പിച്ചു അപേക്ഷ കോടതിയിൽ സമർപ്പിയ്ക്കണം. കോടതി അപേക്ഷകളിൽ പെട്ടെന്ന് തന്നെ തീർപ്പ് കൽപ്പിയ്ക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി നവയുഗം നിയമസഹായവേദിയുമായി ബന്ധപ്പെടാം.
ഫോൺ നമ്പറുകൾ: 0530642511, 0557133992, 0558504604

shortlink

Related Articles

Post Your Comments

Related Articles


Back to top button