ദമ്മാം: അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെടുത്തത് നിരപരാധിയായ ചെറുപ്പക്കാരന്റെ ഇഖാമ പകർപ്പിലാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം, പനച്ചിക്കൽ സ്വദേശിയായ ബാസിത് ആണ് ഇത്തരത്തിൽ പിടിയിലായത്. ഒമ്പതുവർഷമായി ടയോട്ടയിലെ ഹോൾസെയിൽ കോസ്മറ്റിക് ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു ബാസിത്. ബാസിത് ഇതുവരെ പോയിട്ടുപോലുമില്ലാത്ത സ്ഥലത്താണ് മദ്യനിർമാണ ലോബി ഇയാളുടെ ഇഖാമ പകർപ്പ് സംഘടിപ്പിച്ച് കെട്ടിടമെടുത്തത്. ദിവസങ്ങളുടെ ജയിൽവാസത്തിനുശേഷം ഇയാളുെട നിരപരാധിത്വം ബോധ്യപ്പെട്ട് ജയിൽ മോചിതനായെങ്കിലും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ഞെട്ടലിലാണ് യുവാവ്.
Post Your Comments