ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. അക്രമസംഭവത്തില്‍ കേന്ദ്രസംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനം ഞെട്ടിക്കുന്നാണെന്നും രാഹുല്‍ കുറിച്ചു. #IndiaAgainstLynchTerror എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 18ന് ഖാര്‍സ്വാനില്‍ വച്ചാണു തബ്രിസ് അന്‍സാരി(24)യെന്ന യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പിന്നീട് ജംഷഡ്പുരിലെ ടാറ്റാ മെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ശനിയാഴ്ച മരിക്കുകയായിരുന്നു.
The brutal lynching of this young man by a mob in Jharkhand is a blot on humanity. The cruelty of the police who held this dying boy in custody for 4 days is shocking as is the silence of powerful voices in the BJP ruled Central & State Govts. #IndiaAgainstLynchTerror pic.twitter.com/4MKvli1ohC
— Rahul Gandhi (@RahulGandhi) June 25, 2019
Post Your Comments