മസ്‌ക്കറ്റ് : ഇറാന്‍-അമേരിക്ക പ്രശ്നത്തില്‍ ഒമാന്‍ നിലപാട് വ്യക്തമാക്കി . ഇറാന്‍-അമേരിക്ക തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ സുല്‍ത്താന്‍ പറഞ്ഞു.. നിലവിലെ സംഘര്‍ഷാവസ്ഥ യുദ്ധത്തിലേക്ക് എത്താത്ത വിധത്തില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, അമേരിക്കക്ക് വേണ്ടി ഇറാന്‍ സര്‍ക്കാരിലേക്ക് ഒരു സന്ദേശവും കൈമാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 20ന് അമേരിക്കയുടെ ചാരവിമാനം ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് അമേരിക്ക ഒമാന്‍ വഴി ഇറാന് മുന്നറിയിപ്പ് സന്ദേശം നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച അമേരിക്കയുടെ ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്ക് ഒമാന്‍ സന്ദര്‍ശനത്തിനെത്തി. വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയുമായും റോയല്‍ ഓഫീസ് മന്ത്രി സുല്‍ത്ത
Post Your Comments