മുംബൈ : ബീഹാര്‍ യുവതിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റിനെ കുറിച്ച് മുംബൈ പൊലീസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.. വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.
ജാമ്യം നിഷേധിച്ചാല്‍ പ്രതി വിദേശത്തേക്കു കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു. ബിനോയ് ഇപ്പോഴും കേരളത്തില്‍തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും പൂര്‍ണമായും അടയ്ക്കാനാണ് പൊലീസിന്റെ നീക്കം.
Post Your Comments