കൊല്‍ക്കത്ത: ബിജെപിയെ എതിരിടാന്‍ ഒറ്റയ്ക്കാവില്ല. ബിജെപിയ്ക്കെതിരെ അങ്കം കുറിയ്ക്കാന്‍ പുതുവഴികള്‍ തേടി മമതാ ബാനര്‍ജി . പശ്ചിമ ബംഗാളില്‍ ബിജെപി ശക്തിപ്രാപിക്കുന്നതിനെ ചെറുക്കാന്‍ പുതിയ തന്ത്രവുമായാണ് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി രംഗത്ത് എത്തിയിരിക്കുന്നത്.ബിജെപിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് മമതാ ബാനര്‍ജി. നിയമസഭയില്‍ സംസാരിക്കവേയായിരുന്നു മമത പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടത്.
‘ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്താണ് സംഭവിക്കുകയെന്ന് ഭാട്പാരയിലെ ജനങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നു നമ്മളെല്ലാവരും, ത്രിണമൂലും, കോണ്‍ഗ്രസ്സും, സിപിഎമ്മും ഒരുമിച്ച് ചേര്‍ന്ന് ബിജെപിക്കെതിരേ പോരാടണമെന്ന്. നമ്മള് രാഷ്ട്രീയമായി ഐക്യപ്പെടണമെന്നല്ല ആ പറഞ്ഞതിനര്‍ഥം. പക്ഷെ ദേശീയ തലത്തിലെ സമാനമായ വിഷയങ്ങളില്‍ നമ്മള് ഒന്നിച്ചു നില്‍ക്കണം’, മമത ആവശ്യപ്പെട്ടു.
ബദ്ധശത്രുക്കളായ സിപിഎമ്മിനോട് ഇതാദ്യമായാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മമത ബാനര്‍ജി മുന്നോട്ട് വയ്ക്കുന്നത്. സിപിഎമ്മിന്റെ 34 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 2011 ലാണ് മമത ബാനര്‍ജി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയത്.
Post Your Comments