
ചെന്നൈയിലെ കുടിവെള്ള ക്ഷാമത്തിൽ ആശങ്ക പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. പരിസ്ഥിതി പ്രവര്ത്തകന് കൂടിയായ താരം കുടിവെളളത്തിനായി വെള്ളം കുറഞ്ഞ ഒരു കിണറിന് ചുറ്റും സ്ത്രീകള്‍ കൂടി നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ചെന്നൈയുടെ അവസ്ഥ വിവരിക്കുന്നത്. ‘മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ’ എന്ന് ഡികാപ്രിയോ വ്യക്തമാക്കി. അതേസമയം ചെന്നൈയിൽ ചിലയിടങ്ങളിൽ മഴ പെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
Post Your Comments