KeralaLatest News

ജയിലുകളിൽ ജാമറുകൾ സ്ഥാപിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം : വനിതാ തടവുകാർ ജയിൽച്ചാടിയ സംഭവം നിയമസഭയിൽ ചർച്ച ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ജയിലുകളിൽ  ജാമറുകൾ സ്ഥാപിക്കുമെന്നും ജയിൽ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുവെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജയിൽ ഗേറ്റുകളുടെ സുരക്ഷ സ്‌കോർപ്പിയോൺ സംഘത്തിന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിൽ നാല് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കഞ്ചാവും രണ്ടായിരത്തി അഞ്ഞൂറ് രൂപയും കണ്ടെത്തി. കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍ദേശം നല്‍കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ജയിലില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.

മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശിൽപ്പ എന്നിവരെയാണ്‌ അട്ടക്കുളങ്ങര സബ് ജയിലിൽ നിന്നും കാണാതായത്. വർക്കല സ്വദേശിനിയായ സന്ധ്യ മോഷണക്കേസിലെ പ്രതിയും പാങ്ങോട് സ്വദേശിനി ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ജയിൽ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button