KeralaLatest News

സ്വകാര്യ ബസ് സമരം; കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായി കെഎസ്ആര്‍ടിസി

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സമരത്തെ നേരിടാനൊരുങ്ങി കെഎസ്ആര്‍ടിസി. ബസ് സമരം മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായിരിക്കുകയാണ് കെഎസ്ആര്‍ടിസി. യാത്രക്കാരുണ്ടെങ്കില്‍ ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം, സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിലവില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് 49 ഷെഡ്യൂളുകള്‍ ആണ് മുമ്പ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ദിവസേന എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് മൂന്ന് സര്‍വ്വീസുകള്‍ വീതവും കണ്ണൂര്‍, തലശേരി, തൃശൂര്‍, കോട്ടയം ഡിപ്പോകളില്‍ നിന്ന് 2 സര്‍വ്വീസുകള്‍ വീതവും നടത്തുന്നുണ്ട്.

400 സ്വകാര്യ ബസുകള്‍ ആണ് മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്നുവെന്നും ബസുടമകളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍, പരിശോധന അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം അത് നടത്താമെന്നും ഗതാഗതമന്ത്രി നിലപാടെടുക്കുകയായിരുന്നു. ഇത് ബസ് ഉടമകള്‍ അംഗീകരിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയും ബസ് ഉടമകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button